ദോഹ: 'നേര് പറയാനാളുണ്ട് ' എന്ന ശീർഷകത്തിൽ രിസാല സ്റ്റഡി സർക്കിൾ ഖത്തർ നാഷണൽ കമ്മിറ്റി പ്രവാസി രിസാല കാമ്പയിന്റെ ഭാഗമായി 'പ്രസ് കേഡൻസ്'
ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
പ്രേക്ഷക താൽപര്യങ്ങളും നിലനിൽപിന്റെ ആവശ്യകതയും മാധ്യമങ്ങളുടെ നൈതികതാ ശോഷണത്തിന് ഹേതുവാകുന്നതായി വിവിധ വിഷയങ്ങളിൽ സംസാരിച്ച പാനലിസ്റ്റുകൾ നിരീക്ഷിച്ചു. മാധ്യമങ്ങളുടെ മാതൃകാപരമായ സാമൂഹ്യ പ്രതിബദ്ധതയുള്ള ഇടപെടലുകളും ചർച്ചയിൽ പ്രശംസിക്കപെട്ടു. പൂനെ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ
നടന്ന സെമിനാറിൽ
ഉബാദ സഖാഫി
മോഡറേറ്ററായിരുന്നു.
ഓമനക്കുട്ടൻ (കൈരളി), ഷഫീഖ്അറക്കൽ(മംഗളം), ഫൈസൽ ഹംസ(മീഡിയ വൺ), ആർ. ......
ദോഹ: ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ‘അങ്കമ്മാൾ’ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾവാർത്താ സമ്മേളനത്തിൽ അറീയിച്ചു.പ്രശസ്ത തമിഴ് സാഹിത്യകാരൻ
പെരുമാൾ മുരുകന്റെ കൊടിത്തുണിയെന്ന
കഥയെആസ്പദമാക്കി വിപിൻ രാധാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത തമിഴ് സിനിമയായ അങ്കമ്മാൾ ഇതിനകം വിവിധ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.മെൽബൺ ഫിലിം ഫെസ്റ്റിവലിലേക്കും കഴിഞ്ഞദിവസം ചിത്രംതെരഞ്ഞെടുക്ക പെട്ടിരുന്നു.
ഒരു ഗ്രാമീണ സ്ത്രീയുടെ വേഷവിധാനം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
2024 ഒക്ടോബറിൽ മുംബൈയിൽ നടന്ന മാമി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രഥമ പ്രദർശനം നടന്നത്.
ഡിസംബറിൽ ഐഎഫ്എഫ്കെയിൽ 'ഇന്ത്യൻ സിനിമ ഇന്ന്' എന്ന വിഭാഗത്തിലൂടെയും ചിത്രം ആസ്വാദകരിലെത്തി. ഡയലോഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അജന്ത എല്ലോറ ഫിലിം ഫെസ്റ്റിവൽ, ഗുവാഹത്തി ബ്രഹ്മപുത്ര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിലും പ്രദർശിപ്പിച്ചു. ......
ദോഹ: മതാർ ഖദീമിൽ ബ്രാൻ്റിംഗ്, പ്രിന്റിംഗ്, അഡ്വർടൈസിംഗ് തുടങ്ങിയവയ്ക്കായി റൈഫ സെന്റർ പ്രവർത്തനം തുടങ്ങി. മതാർ ഖദീം തുർക്കി റസ്റ്റോറൻ്റിന് സമീപം റൈഫ സെന്റർ പറവണ്ണ അബ്ദുറസാഖ് മുസല്യാർ ഉദ്ഘാടനം ചെയ്തു.
സ്റ്റിക്കർ, മെമന്റോ, ഗിഫ്റ്റ് ഇനങ്ങൾ തുടങ്ങിയ ഒട്ടേറെ സേവനങ്ങൾ റൈഫ സെന്ററിൽ ലഭ്യമായിരിക്കും. ......
ദോഹ: റോമിൽ നടന്നുകൊണ്ടിരിക്കുന്ന ഉക്രെയ്ൻ റിക്കവറി കോൺഫറൻസിൽ ഖത്തർ പങ്കെടുത്തു.......